കാപ്പ വിലക്ക് ലംഘിച്ചയാള്‍ അറസ്റ്റില്‍

തിരൂര്‍:കാപ്പാ നിയമപ്രകാരം മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് ലംഘിച്ച പുറത്തൂര്‍ സ്വദേശി ചാളത്തറയില്‍ ഷെഫീഖ്(25)നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മണല്‍ക്കടത്ത്, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ചു കയറുക തുടങ്ങിയ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി കഴിഞ്ഞമാസം ഇയാള്‍ക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് കൈപ്പറ്റിയ ഷെഫീക്കിനെ മൂന്നുമാസത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ജില്ലയിലെ ഏറ്റവും കൂടുതല്‍ കാപ്പ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്ന തിരൂര്‍ പോലീസ് സ്റ്റേഷനിലെ കാപ്പ പ്രതികളെ നിരന്തരം നിരീക്ഷിച്ചു വരുന്നുണ്ട്.  പോലീസ് നിരീക്ഷിച്ചിരുന്ന ഇയാള്‍ ഇന്ന് തിരൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഉണ്ടെന്നുള്ള രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍  തിരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് ആര്‍ പി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ വിജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആന്റണി, ഷിനു പീറ്റര്‍, ഡിന്റു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top