അനധികൃത മത്സ്യക്കച്ചവടം : വാഹനം പിടിച്ചെടുത്തു; ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി

HIGHLIGHTS : Illegal fish trade: Vehicle seized; The Health Enforcement Squad has tightened the inspection

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ ഹെല്‍ത്ത് എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് അനധികൃതമായി പി ഡബ്ലു ഡി റോഡ് കൈയ്യേറിയുള്ള മത്സ്യകച്ചവടം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കി. ഇന്നലെ രാത്രി വില്ലേജ് ഓഫീസ് പരിസരം, കക്കാട് , പരപ്പനങ്ങാടി – കോഴിക്കോട് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ട് വന്ന് റോഡില്‍ വെച്ച് മത്സ്യം വിപണനം നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ക്കശമാക്കി. റോഡിലിട്ടുള്ള മത്സ്യകച്ചവടം കാരണം വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും മാര്‍ഗ്ഗതടസ്സം  സൃഷ്ടിക്കുന്നതരത്തിലും മത്സ്യം വെക്കുന്നതിന്റെ ഭാഗമായ് വരുന്ന മലിനജലം റോഡില്‍ ദുര്‍ഗന്ധമുണ്ടാക്കി വ്യാപകമായ രീതിയില്‍ വൈകുന്നേരങ്ങളില്‍ മേല്‍ മൂന്ന് സ്ഥലങ്ങളിലും കച്ചവടം നടത്തുന്നവര്‍ക്കെതിരെ നിരവധി തവണ കച്ചവടം നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.  നിര്‍ദ്ദേശം പാലിക്കാത്ത  കോഴിക്കോട് റോഡില്‍ കച്ചവടം നടത്തി  ഗുഡ്‌സ് ഓട്ടോ ഇന്നലെ രാത്രി എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് പിടിച്ചെടുക്കുകയും ചെയ്തു.
വില്ലേജ് ഓഫീസ് പരിസരത്ത് നിര്‍ത്തിയിട്ട് കച്ചവടം ചെയ്തിരുന്ന വാഹന ഉടമയോട് ആയത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് മണിക്കൂറുകള്‍ക്കകം കോഴിക്കോട് റോഡിലിട്ട് വീണ്ടുംകച്ചവടം ചെയ്യുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തത്.
എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്  നഗരസഭാ പരിധിയിലെ  വിവിധ സ്ഥാപനങ്ങളില്‍ പരിശോധിക്കുകയുണ്ടായി. കെ എല്‍ 65, അറേബ്യന്‍ മജ്‌ലിസ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് തലേ ദിവസം പാചകം ചെയ്തതും ഭക്ഷ്യയോഗ്യമല്ലാത്തുമായ ഭക്ഷണസാധനങ്ങള്‍ വീണ്ടും വില്‍ക്കുന്നതിനായ് ഫ്രീസറില്‍ സൂക്ഷിച്ച് വെച്ചത്   പരിശോധനയില്‍ കണ്ടെത്തി മഹസ്സര്‍ തയ്യാറാക്കി പിടിച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറേബ്യന്‍ മജ്‌ലിസ് എന്ന സ്ഥാപനത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പാചകം ചെയ്ത അല്‍ഫാം, ബീഫ്, എന്നിവ വൃത്തിഹീനമായതും പൊട്ടി പൊളിഞ്ഞതുമായ ഫ്രീസറില്‍ സൂക്ഷിച്ചതിന് പുറമേ അടുക്കള പൊട്ടിപൊളിഞ്ഞ് തറയില്‍ മലിനജലം തളം കെട്ടി നില്‍ക്കുന്നതായും നേരില്‍ കണ്ടു ബോധ്യപ്പെട്ടിരുന്നു. അതോടൊപ്പം ഈ സ്ഥാപനത്തില്‍ മലിനജലം സംസ്‌ക്കരിക്കുന്നതിനോ ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനോ യാതൊരു  സംവിധാനവും ഇല്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ സ്ഥാപനം ശുചിത്വ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തിയശേഷം മാത്രം തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയ്ക്ക്  CCM പ്രകാശന്‍ ടികെ നേതൃത്വം നല്‍കി.സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് എപി ,പബ്ലിക് ഹെല്‍ത്ത് ഇന്‍സോക്ടര്‍മാരായ ബിന്ദു ബി ല്‍ ,സ്മിത പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!