യുവതിയുടെ സ്വർണവും ഫോണും കവർന്നയാൾ പിടിയിൽ

കുന്നംകുളം : ബധിരയും മൂകയുമായ യുവതിയെ വിസ വാഗ്ദാനം ചെയ്ത്  17 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ പെരിന്തല്ലൂർ സ്വദേശി റാഷിദ് (25) ആണ് പിടിയിലായത്.

വടക്കേക്കാട് സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തിയാണ് പ്രതി സ്വർണവും ഐഫോണും കവർന്നത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടെ കുന്നംകുളം പൊലിസ് സ്റ്റേഷന് സമീപത്തെ ഫോൺ ഗാലറി മൊബൈൽ ഷോപ്പിന് സമീപത്തേക്ക് വിളിച്ചുവരുത്തിയാണ് തട്ടിപ്പ് നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top