ഓൺലൈൻ തേയില വിൽപ്പനയുടെ മറവിൽ ലഹരി വിൽപ്പന; യുവാവ് പിടിയിൽ

താമരശേരി : ഓൺലൈൻ തേയില വിൽപ്പനയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കൊടുവള്ളി കളരാന്തിരി വട്ടിക്കുന്നുമ്മൽ മുഹമ്മദ് ഡാനിഷാണ് (28) 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗത്തിനുള്ള 340ഓളം പൈപ്പുകളുമായി (ബോംഗ്) പിടിയിലായത്.

പുലർച്ചെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും കൊടുവള്ളി പൊലീസും ഡാനിഷിന്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. തേയില കച്ചവടത്തിന്റെ മറവിലാണ് ലഹരി വസ്തുക്കൾ കൊറിയറായും മറ്റും കൈമാറ്റം നടത്തിയിരുന്നത്.

സ്പെഷ്യൽ സ്ക്വാഡ് എസ് ഐ രാജീവ് ബാബു, എഎസ്ഐ ജയ രാജൻ പനങ്ങാട്,സീനിയർ സിപിഒമാരായ പി പി ജിനീഷ്, കെ കെ രതീഷ് കുമാർ, കെ പി ഹനീഷ്, പി എം ഷിജു, കൊടുവള്ളി എസ്ഐ വിനീത് വിജയൻ, സിപിഒമാരായ എം കെ ഷിജു, എം ആർ രമ്യ, ഒ വാസു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top