കോടികൾ തട്ടിയ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ

തിരൂരങ്ങാടി : കോടികൾ വിലമതിക്കുന്ന തട്ടിപ്പുകൾ, കൊലപാതകശ്രമം, അടിപിടി കേസുകൾ എന്നിവയിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ  നിയമപ്രകാരം മലപ്പുറം ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവിനുസരിച്ച് ജയിലിലടച്ചു. പ്രതി കഴിഞ്ഞ കുറേ വർഷങ്ങളായി നിരന്തരമായി സമൂഹത്തിനു ഭീഷണിയായി തുടരുകയാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ  പരിധിയിലെ തിരൂരങ്ങാടി താഴെചിന  തടത്തിൽ അബ്ദുൽ കരീമിനെയാണ് അറസ്റ്റ് ചെയ്തത്

താനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കോടി രൂപയുടെ കവർച്ച  കേസിൽ മുഖ്യ പ്രതിയായിരുന്നു.  ഇയാൾക്കെതിരെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലും മറ്റു പോലീസ് സ്റ്റേഷനിലും കൊലപാതകശ്രമവും, ആൾക്കൂട്ട അടിപിടിയുമായി  ബന്ധപ്പെട്ട നിരവധി കേസുകളും നിലവിലുണ്ട്.

ജില്ലാ പൊലീസ് മേധാവിയുടെ ശിപാർശയിന്മേൽ കലക്ടർ കാപ്പ ഉത്തരവ് പുറപ്പെടുവിക്കുകയും, തുടർന്ന് ഇയാളെ പൊന്നാനി സബ് ജയിലിൽ നിന്നും അറസ്റ്റ് ചെയ്ത് തൃശൂർ വിയ്യൂരിലെ  അതീവ സുരക്ഷ  ജയിലിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ കുറേ മാസങ്ങളായി സമൂഹത്തിൽ ഭീഷണി സൃഷ്ടിക്കുന്നതിനാൽ, പൊതുശാന്തിക്കും നിയമാനുസൃത സാഹചര്യങ്ങൾക്കും ഭീഷണിയായതിനാൽ കാപ്പ പ്രകാരം തടയേണ്ടതായ സാഹചര്യമുണ്ടായതിൽ തിരൂരങ്ങാടി എസ് എച്ച് ഒ  ബി പ്രദീപ് കുമാർ, താനൂർ ഡിവെെഎസ്പി  പ്രമോദ് എന്നിവർ  ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top