മൊബൈല്‍ ഫോണും പേഴ്‌സും മോഷ്ടിച്ചയാള്‍ പിടിയില്‍

കോഴിക്കോട്: വാഹനത്തില്‍നിന്ന് മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്‌സും മോഷ്ടിച്ചയാള്‍ പിടിയില്‍. ചെറുവറ്റ മണ്ണുത്താംപൊയില്‍ സ്വദേശി റസിയ നിവാസില്‍ ഷമീല്‍ അലി(24)യെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മൂഴിക്കല്‍ സ്വദേശിയായ റെനീബിന്റെ ഫോണും പണവുമാണ് മോഷ്ടിച്ചത്. മൂഴിക്കല്‍ സ്‌കൂളിന് സമീപം റോഡില്‍ മിനി ട്രക്കില്‍ നിന്ന് മറ്റൊരു വാഹനത്തിലേക്ക് റെനീബ് മരുന്ന് കയറ്റുമ്പോള്‍ മുന്‍ഭാഗത്ത് സീറ്റില്‍ വച്ചിരുന്ന മൊബൈല്‍ ഫോണും പേഴ്സും പ്രതി മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ മനസ്സിലാക്കിയത്. ചെറുവറ്റ മണ്ണത്താംപൊയിലില്‍വച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ വെള്ളയില്‍, ചേവായൂര്‍, മാവൂര്‍ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, ലഹരി ഉപയോഗം തുടങ്ങിയവയില്‍ അഞ്ച് കേസുകളുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top