യുവതിയോട് അപമര്യാദ; പ്രതി പിടിയിൽ

കോഴിക്കോട്: യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പൊലീസ് പിടിയിൽ. അരക്കിണർ ചക്കേരിക്കാട്ട്പറമ്പ് സ്വദേശി കുണ്ടുംപുറത്ത് വീട്ടിൽ ഷൈജി (44)നെയാണ് ടൗൺ പൊലീസ് പിടിച്ചത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുകയായിരുന്ന മായനാട് സ്വദേശിനിയോട് ദീവാർ ജങ്ഷനിൽ വച്ച് ബൈക്കിൽവ പ്രതി എന്തോ അവ്യക്തമായി സംസാരിച്ചിരുന്നു. വീണ്ടും ബൈക്കിൽ പിൻതുടർന്ന് റെയിൽവേ ഓവർ ബ്രിഡിന് മുകളിൽ വച്ച് പ്രതി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പെരുമാറി അശ്ലീലഭാഷയിൽ സംസാരിച്ച് ആംഗ്യം കാണിക്കുകയായിരുന്നു.

ദീവാർ ജങ്ഷനിലെ സിസിടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വാഹനത്തിന്റെ നമ്പർ മനസ്സിലാക്കി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top