ഭീകരാക്രമണത്തിന് ശേഷം പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങി

ദില്ലി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് അഞ്ച് ദിവസത്തിന് ശേഷം, വിനോദസഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങി. ഏപ്രില്‍ 22 ലെ ആക്രമണത്തിനു ശേഷമുള്ള ആദ്യത്തെ അവധിക്കാല ദിനമായ ഞായറാഴ്ച, നൂറുകണക്കിന് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് പഹല്‍ഗാം പട്ടണം സന്ദര്‍ശിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സാധാരണ ദിവസങ്ങളില്‍ 5,000 മുതല്‍ 7,000 വരെ വിനോദസഞ്ചാരികള്‍ എത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് ശേഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.

ഭീകരാക്രമണത്തിന് ശേഷം കശ്മീരിലേക്കുള്ള ടൂറിസ്റ്റ് ബുക്കിംഗുകളില്‍ 80 ശതമാനവും റദ്ദാക്കിയതായി ശനിയാഴ്ച കശ്മീര്‍ ഹോട്ടല്‍ അസോസിയേഷന്‍ (കെഎച്ച്എ) അറിയിച്ചു. എങ്കിലും ഞായറാഴ്ചയോടെ ആളുകള്‍ വന്നുതുടങ്ങി. 2022-ല്‍ 26 ലക്ഷമായിരുന്നു കശ്മീരിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണമെങ്കില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 30 ലക്ഷമായി വര്‍ധിച്ചു. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 66,000 ആയി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top