വിദ്യാർഥിനിയുടെ മരണത്തിൽ വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

കുറ്റിപ്പുറം : വിദ്യാർഥിനിയുടെ മരണത്തിൽ വ്യാജ പ്രചാരണം നടത്തിയയാളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിച്ചിറ കരിങ്കപ്പാറ അബ്ദുൾ റഷീദ് (46)ആണ് പിടിയിലായത്.

ജൂലൈ 24ന് ആതവനാട് ചോറ്റൂർ സ്വദേശിയായ വിദ്യാർഥിനി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. രക്ഷിതാക്കൾ കണ്ടയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരണവാർത്ത നൽകിയ ഇൻസ്റ്റഗ്രാം പോസ്റ്റിനുതാഴെയാണ് ചിലർ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയത്. ഇതിനെതിരെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top