HIGHLIGHTS : Man arrested for smoking on plane

നെടുമ്പാശേരി : മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ പുകവലിച്ചയാൾ പിടിയിലായി. പാലക്കാട് കുന്നിശേരി കൂട്ടാല മണികണ്ഠൻ കൃഷ്ണൻകുട്ടി (25)യാണ് പിടിയിലായത്.
വിമാനത്തിലെ ശുചിമുറിയിൽ നിന്ന് തിങ്കൾ പുലർച്ചെ 3.45ന് പുക പുറത്തേക്കു വരുന്നത് കണ്ട ക്യാബിൻ ക്രൂ യാത്രക്കാരനെ പിടികൂടുകയായിരുന്നു.
നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ ഉടൻ പ്രതിയെ നെടു മ്പാശേരി പൊലീസിന് കൈമാറി. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


