കുറ്റിപ്പുറം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ പിടിയിലായി. പുത്തനത്താണി പുന്നത്തല സ്വദേശി റഹീം(32) ആണ് പിടിയിലായത്. സ്‌ക്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പോലീസ് നടത്തിയ പ്രത്യേക പരിശോധയിലാണ് കുറ്റിപ്പുറത്ത് സ്‌കൂള്‍ പരിസരത്ത് വെച്ച് ഇയാള്‍ പിടിയിലായത്.
വിശദമായ പരിശോധനയില്‍ ഇയാളുടെ അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




