വയനാട്ടില്‍ സിപ്പ്‌ലൈന്‍ അപകടമെന്ന വ്യാജവീഡിയോ നിര്‍മിച്ചയാള്‍ പിടിയില്‍

കൽപ്പറ്റ : വയനാട്ടിൽ സിപ് ലൈൻ പൊട്ടിവീണ് അപകടമെന്നനിലയിൽ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചയാളെ വയനാട് സൈബർ പൊലീസ് ആലപ്പുഴയിൽനിന്ന് പിടികൂടി. ആലപ്പുഴ തിരുവമ്പാടി തൈവേലിക്കകം വിട്ടിൽ കെ അഷ്കറി (29)നെയാണ് തിങ്കൾ വൈകിട്ടോടെ ഇൻസ്പെക്ടർ എസ്എച്ച്ഒ ഷജു ജോസഫിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

ഒരുസ്ത്രീയും കുട്ടിയും സിപ് ലൈനിൽ കയറുന്നതും അപകടത്തിൽപ്പെടുന്നതുമായ ദൃശ്യമാണ് എഐ ഉപയോഗിച്ച് നിർമിച്ചത്. സമൂഹത്തിൽ ഭീതിപടർത്തുന്നതും വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നതുമായ ദൃശ്യമാണ് ഇയാൾ “അഷ്ക്കറലി റിയാക്ടസ് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്.

ദൃശ്യം വലിയ രീതിയിൽ പ്രചരിച്ചതോടെ ഒക്ടോബർ 30ന് വയനാട് സൈബർ പൊലീസ് കേസെടുത്തു. വധശ്രമം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, എൻഡിപിഎസ് തുടങ്ങിയ കേസിൽപ്പെട്ടയാളാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top