കുളിസീൻ പകർത്തുന്നയാൾ പിടിയിൽ

താനൂർ:താനൂരിൽ പ്രദേശത്തെ വീടുകളിലെയും മറ്റും സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങളും കുളിമുറിയിലെ കുളിക്കുന്നതും മറ്റും മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയ പ്രതി താനൂർ പോലീസിന്റെ പിടിയിൽ.അബ്ദുൽ കാദർ ( 41 ) അലുങ്ങൽ ഹൌസ് പരിയാപുരം എളാപ്പാപ്പടി എന്നയാളെ ആണ് പോലിസ് പിടിയിലായത്.

വിദേശതെക്ക് കടന്നു രക്ഷപ്പെടാൻ ശ്രമിക്കവേ താനൂർ ഇൻസ്‌പെക്ടർ ബിജിത്ത് കെ ടി സബ് ഇൻസ്‌പെക്ടർ സുജിത് എൻ ആർ സി പി ഒ മാരായ അനിൽ കുമാർ , മുസ്തഫ എന്നിവർ അടങ്ങിയ പോലീസ് സംഘം കരിപ്പൂർ എയർ പോർട്ട്‌ പരിസരത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ രഹസ്യമായി പകർത്തിയ നിരവധി വീഡിയോകൾ കാണപ്പെട്ട തായ് പോലീസ് പറഞ്ഞു. പ്രതി പകർത്തിയ ദൃശ്യങ്ങൾ വാണിജ്യ അവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ ബ്ലൂ ഫിലിം രാക്കറ്റ് ആയി ബന്ധം ഉണ്ടോ എന്നും പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top