യുവതിയെ ആക്രമിച്ചയാൾ പിടിയിൽ

കോഴിക്കോട് : ജാമ്യത്തിലിറങ്ങി യുവതിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാരപ്പറമ്പ് സ്വദേശി ഷഹൻഷാ മൻസിലിൽ ഷഹൻഷ(38)യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്ത .

മാർച്ച് മാസം ബീച്ചാശുപത്രി പരിസരത്ത് ഡൻസാഫ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മയക്കുമരുന്ന് ലഹരിയിൽ പ്രകോപിതനായി ആക്രമിച്ച കേസിൽ ഇയാൾ പിടിയിലായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം ഇക്കഴിഞ്ഞ ഏഴിന് പി ടി ഉഷ റോഡിൽ നടക്കാവ് സ്വദേശിനിയായ യുവതിയെ തടഞ്ഞു നിർത്തി നെറ്റിയിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പുറത്തുകണ്ടാൽ ബ്ലേഡുപയോഗിച്ച് വരയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

യുവതിയുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ ബീച്ച് ആശുപത്രി പരിസരത്തു വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top