പന്തീരാങ്കാവില്‍ ടോള്‍ പിരിവ് ഒക്ടോബര്‍ പകുതിയോടെ

കോഴിക്കോട്: ദേശീയപാത രാമനാട്ടുകര വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ഒക്ടോബര്‍ പകുതിയോടെ പിരിവ് ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. സെപ്തംബര്‍ മാസം അവസാനത്തോടെ ട്രയല്‍ റണ്‍ നടത്താനുള്ള ഒരുക്കത്തിലാണ് അതോറിറ്റി.

ഡല്‍ഹി വിവിധ വാഹനങ്ങളുടെ നിരക്ക് സംബന്ധിച്ച് അവസാന തീരുമാനമായിട്ടില്ല. കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് ടോള്‍ പ്ലാസ നടത്തിപ്പ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ടെന്‍ഡറില്‍ രണ്ട് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. രണ്ടാമത്തെ ടെന്‍ഡറിലാണ് കരാറുറപ്പിച്ചത്. 4 ചക്ര വാഹനങ്ങള്‍ക്ക് ഒരു യാത്രയ്ക്ക് 80നും 90നും ഇടയിലാകും ഫീസ് എന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ ദേശീയപാത അതോറിറ്റിയുടെ ഉത്തരവുണ്ടാകും.

പന്തീരാങ്കാവിനടുത്ത കൂടത്തുംപാറയിലാണ് ടോള്‍ പ്ലാസ നിര്‍മിച്ചിരിക്കുന്നത്.  5  പ്രവേശന കവാടങ്ങളാണ് പ്ലാസയിലുള്ളത്. കാറുകള്‍ക്കും ചെറുവാഹനങ്ങള്‍ക്കും ലോറിയും ബസുമടക്കമുള്ള വാഹനങ്ങള്‍ക്കും രണ്ട് വീതം ട്രാക്കുകളുണ്ട്. വീതിയേറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനായി പ്രത്യേക ലൈനുമുണ്ടാകും. റോഡിന്റെ ഇരുഭാഗങ്ങളിലുമായാ ണ് ടോള്‍ പ്ലാസ ക്രമീകരിച്ചിരിക്കുന്നത്.

ഇരുവശത്തും ഒരു ലൈന്‍ ഇരുചക്ര, ഓട്ടോറിക്ഷ യാത്രക്കാര്‍ക്കായി ഒഴിച്ചിടും. ഇതുവഴി കടന്നുപോകുന്നവരില്‍നിന്ന് പണം ഈടാക്കില്ല. പ്രദേശവാസികള്‍ക്ക് പ്രത്യേക പാസ് എടുത്തും യാത്രചെയ്യാം. 350 രൂപയാണ് ഒരു മാസത്തേക്ക് ഫീസ്. പ്രദേശവാസിയാണെന്ന രേഖകള്‍ ഹാജരാക്കിയാല്‍ പാസ് സ്വന്തമാക്കാം. ടാക്‌സി വാഹനങ്ങള്‍ക്ക് ഈ ഇളവുണ്ടാകില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top