നടക്കാനെത്തിയ നടിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

കൊച്ചി : സിനിമ നടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയിയെയാണ്(39) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴം വൈകിട്ടായിരുന്നു സംഭവം. നടി കലൂർ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോൾ തടഞ്ഞുനിർത്തിയ ശേഷം കടന്നു – പിടിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്ത്രീയോട് അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

എംബിഎ ബിരുദധാരിയായ വി പിൻ റോയ് കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. നടിയുടെ ആരാധകനായിരുന്നു. സമൂഹമാധ്യമത്തിലൂടെ സന്ദേശങ്ങൾ അയച്ചിരുന്നു. ഇയാളെ നടി ബ്ലോക്ക് ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.

Share news
error: Content is protected !!
Scroll to Top