നിരോധിതമേഖലയിൽ ഡ്രോൺ ചിത്രീകരണം; രണ്ട് അമേരിക്കൻ പൗരന്മാർ പിടിയിൽ

മട്ടാഞ്ചേരി: നിരോധിതമേഖലയിൽ ഡ്രോൺ ചിത്രീകരണം നടത്തിയ രണ്ട് അമേരിക്കൻ പൗരന്മാരെ ഫോർട്ട്കൊച്ചി പൊലീസ് പിടികൂടി.

ശനി ഉച്ചയ്ക്കുശേഷം നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യ, നാവിക ക്വാർട്ടേഴ്സ് എന്നിവയടങ്ങുന്ന മേഖലയിലായിരുന്നു ചിത്രീകരണം. ഇവിടെ ഡ്രോൺ ചിത്രീകരണം പാടില്ലെന്ന സൂചന ബോർഡുകളുണ്ട്.

പിടിയിലായവർ യുട്യൂബർമാർ ആണെന്നാണ് വിവരം. ചിത്രീകരണലക്ഷ്യം അറിയാൻ ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Share news
error: Content is protected !!
Scroll to Top