മമ്പുറം പാലം വിള്ളൽ പൊതുമരാമത്ത് സംഘം സന്ദർശിച്ചു

മമ്പുറം പുതിയ പാലത്തിലെ വിള്ളൽ പൊതുമരാമത്ത് സംഘം പരിശോധിച്ചു; അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. പാലത്തിനോട് ചേർന്ന് റോഡിൽ കോൺക്രീറ്റ് ഭാഗവും പാലവും ചേരുന്നിടത്താണ് കഴിഞ്ഞദിവസം വിള്ളൽ പ്രത്യക്ഷപ്പെട്ടത്. അടുത്ത ദിവസം വിള്ളൽ അടക്കുമെന്ന് ബ്രിഡ്ജസ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സി. വിനോദ് കുമാർ  പറഞ്ഞു,

പാലത്തിലെ ടാറിങ് ഉൾപ്പെടെ നവീകരിക്കുന്നതിന് 80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നേരത്തെ സർക്കാറിന് സമർപ്പിച്ചതായും എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു, കൂരിയാട് ദേശീയപാത തകർന്നതിനെ തുടർന്ന് ഭാരം കൂടിയ വാഹനങ്ങൾ ഉൾപ്പെടെ ഇതിലൂടെയാണ് കടന്നു പോകുന്നത് .

അസി: എഞ്ചിനിയർ,നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർ സി. എച്ച് അജാസ്, സിദ്ദീഖ് മമ്പുറം, നാസർ ചന്തപ്പടി പങ്കെടുത്തു,

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top