മമ്പുറം ആണ്ടുനേര്‍ച്ച; ഗതാഗത നിയന്ത്രണം

HIGHLIGHTS : Traffic control

തിരൂരങ്ങാടി : 187-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് (03 ജൂലൈ) രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങള്‍ കടന്ന് പോവാന്‍ അനുവദിക്കുന്നതല്ല.

മഖാമിലേക്ക് വരുന്നവര്‍ നടപ്പാലം വഴിയും പുതിയപാലം വഴിയും കാല്‍നടയായി മാത്രം വരേണ്ടതും തിരിച്ച് പോവേണ്ടതുമാണെന്നും മഖാമിലേക്ക് വരുന്ന വാഹനങ്ങള്‍ നാഷ ണല്‍ ഹൈവെയില്‍ നിന്ന് വി.കെ പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചു പോകേണ്ടതാണെന്നും പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!