HIGHLIGHTS : Mammootty wishes Mohanlal a happy birthday

മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് 65 ാം പിറന്നാള്‍. ആശംസകള്‍ നേര്‍ന്ന് മമ്മുട്ടിയും, പൃഥ്വിരാജും ഉള്‍പ്പെടെയുള്ള താരനിരയും ആരാധകരും.

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറച്ചിരിക്കുന്നത്.
മന്ത്രി കെ ബി ഗണേഷ് കുമാര്‍, എംഎല്‍ മുകേഷ്, സംവിധായകന്‍ സിബി മലയില്‍, മേജര്‍ രവി, ആന്റണി പെരുമ്പാവൂര്‍, അനശ്വര രാജ്, ബിനു പപ്പു, ഗായകരായ കെ ജെ യേശുദാസ്, സുജാതാ മോഹന്‍ തുടങ്ങി നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്.