മമ്പുറം തങ്ങളുടെ തറവാട് വീട്ടിലെ ആണ്ടുനേര്‍ച്ച തിങ്കളാഴ്ച

തിരൂരങ്ങാടി:മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ആണ്ടുനേര്‍ച്ച മമ്പുറം തങ്ങളുടെ തറവാട് വീടായ തറമ്മല്‍ പുരയില്‍ ശൈഖുനാ കുണ്ടൂര്‍ ഉസ്താദ് സ്ഥാപിച്ച അലവിയ്യ: ദര്‍സിന് കീഴില്‍ നടത്തിവരുന്ന ആണ്ടുനേര്‍ച്ച ഈ മാസം 16 ന് ( തിങ്കള്‍) വൈകുന്നേരം വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അസര്‍ നിസ്‌കാര ശേഷം മഖാം സിയാറത്തോടെ തുടങ്ങുന്ന പരിപാടി സയ്യിദ് സൈദലവി കോയ തങ്ങളുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തും വൈകുന്നേരം ഏഴിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ തങ്ങളുടെ പ്രാര്‍നയോടെ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്ട് സുലൈമാന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിക്കും സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ മൗലിദ് പാരായണം നടക്കും കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും അലി ബാഖവി ആറ്റുപുറം അനുസ്മരണ പ്രഭാഷണവും നടത്തും സമാപന ദുആ ക്ക് സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ നേതൃത്വം നല്‍കും. ഭക്ഷണ വിതരണവും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ എം അബ്ദു ലത്വീഫ് സഖാഫി മമ്പുറം, സയ്യിദ് അലവി ക്കോയ തങ്ങള്‍, കെ സി സൈതലവി ഹാജി, കെ സി മുഹമ്മദ് കുട്ടി ഹാജി, അബ്ദുല്‍ മജീദ് സൈനി പങ്കെടുത്തു.

Related Articles