HIGHLIGHTS : Mamanka Mahotsavam: Angaval welcomed the procession
അങ്ങാടിപ്പുറത്ത് നിന്നു പുറപ്പെട്ട മുപ്പത്തി ഒന്നാമത് മാമാങ്ക മഹോത്സവത്തിന്റെ അങ്കവാൾ പ്രയാണത്തിന് മലപ്പുറം ഡിടിപിസി ഓഫീസിനു മുന്നിൽ സ്വീകരണം നൽകി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ
ഡോ. തോമസ് ആൻ്റണി, ഡി, ടി.പി. സി.സെക്രട്ടറി വിപിൻ ചന്ദ്ര, ജനകീയസൂത്രണം ജില്ലാ കോഡിനേറ്റർ എ. ശ്രീധരൻ, ഇൻഫർമേഷൻ അസിസ്റ്റന്റ് എസ്.ശാരിക, അനിൽകുമാർ തുടങ്ങിയവർ ഡി ടി പി സി ഓഫീസിനു മുന്നിലെ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
കൂടാതെ കോട്ടക്കൽ ആര്യവൈദ്യശാല കൈലാസമന്ദിരത്തിലും അങ്കവാൾ യാത്രയ്ക്ക് സ്വീകരണം നൽകി. സ്വികരണത്തിൽ സി.ഇ.ഒ. കെ ഹരികുമാർ, ജോയിന്റ് ജനറൽ മാനേജർ പി രാജേന്ദ്രൻ , ശൈലജ മാധവൻ കുട്ടി. പി എസ് സുരേന്ദ്രർ വാര്യർ, വിനോദ് നാരായണൻ ,പി.പി രാജൻ, രമേശ് ചന്ദ്രവർമ്മ . ടി. കെ.. സാബു, എം ടി രാമകൃഷ്ണൻ, ബാലകൃഷ്ണ വാര്യർ എന്നിവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗദ ടീച്ചർ അങ്കവാൾ കൈമാറൽ മാറൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. .റീ എക്കോ പ്രസിഡണ്ട് റഷീദ് പൂവത്തിങ്കൽ അധ്യക്ഷനായി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മാമ്പറ്റ വേണുഗോപാൽ, ചെയർമാൻ ഉള്ളാട്ടിൽ രവീന്ദ്രൻ, ചിറക്കൽ ഉമ്മർ, കെ.ടി. അനിൽകുമാർ, എ.എം.ശിവ പ്രകാശ്, ഈശ്വര പ്രസാദ്, ഇല്യാസ് പള്ളത്ത് , എം.കെ സതീഷ് ബാബു, സലീം തോട്ടായി, സി.കെ ശിവൻ, ഇ അയ്യപ്പൻ, സതി പട്ടാമ്പി തുടങ്ങിയവർ കൈമാറൽ ചടങ്ങിൽ പങ്കെടുത്തു.
ആഴ്വാഞ്ചേരി തമ്പ്രാക്കൾ രക്ഷാധികാരിയായ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായാണ് മാമാങ്ക മഹോത്സവം സംഘടിപ്പിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു