തിരൂരങ്ങാടി : എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖിന്റെ പിതാവ് റിട്ട എ ഇ ഒ വെളിമുക്ക് മാളിയേക്കൽ കോയാമു മാസ്റ്റര്‍(82) നിര്യാതനായി. ഫാറൂഖ് കോളജ് ഹൈസ്കൂൾ, ചേളാരി ഗവൻമന്റ് ഹൈസ്ക്കൂൾ അധ്യാപകൻ, പെരുവള്ളൂർ ഗവ: സ്കൂൾ , പാലക്കാട് വെണ്ണാമല ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും. മൂന്നിയൂർ നിബ്രാസ് ഹൈ സ്കൂൾ പ്രഥമ പ്രിൻസിപ്പാൾ , പെരുവള്ളൂർ നജാത്ത് സ്കൂൾ പ്രിൻസിപ്പാൾ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി റിട്ട എ ഇ ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.
എസ് വൈ എസ് തേഞ്ഞിപ്പലം സോൺ ജനറൽ സെക്രട്ടറിയായും, എസ് എം എ മേഖല വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് മൂന്നിയൂർ നിബ്രാസ് ചാരിറ്റബിൾ ട്രസ്റ്റ് വർക്കിംഗ് ചെയർമാനാണ്.ഭാര്യ : സൈനബ .
മക്കൾ : അബ്ദുൽ ജലീൽ , മുഹമ്മദ് സ്വാദിഖ്, ഹാഫിള് അഹ്മ്മദ് മുഹ് യുദീൻ സഖാഫി, മൻസൂർ , ശരീഫ , സാബിറ, സഈദ, സഫീറ.
മരുമക്കൾ : ഹസൻ സഖാഫി വെന്നിയൂർ, ശമീർ ആട്ടീരി , ശമീം കുറ്റൂർ (ആർ എസ് സി ഗൾഫ് കൗൺസിൽ കൺവീനർ),
നജീമ ഇരുമ്പു ചോല, സൈഫുന്നിസ കുന്നുംപുറം, സഫിയ കിഴിശേരി, സബീദ കുന്നുംപുറം,പരേതനായ ഡോ: അലവക്കുട്ടി സിദ്ദീഖാബാദ് .ജനാസ നിസ്കാരം കാലത്ത് 8.30 ന് വെളിമുക്ക് വലിയ ജുമുഅ മസ്ജിദിൽ .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



