HIGHLIGHTS : Malayali youth arrested on complaint of Kannada actress
ബെംഗളൂരു: കന്നഡ,തെലുങ്ക് സീരിയല്‍ നടിക്ക് സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന നടിയുടെ പരാതിയില്‍ മലയാളി യുവാവ് അറസ്റ്റില്‍. ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ നവീന്‍ കെ മോന്‍ ആണ് അറസ്റ്റിലായത്.
ഇയാളെ പല തവണ വിലക്കിയിട്ടും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശമയച്ച് ശല്യം ചെയ്തെന്നാണ് പരാതി.
സാമൂഹികമാധ്യമങ്ങളിലൂടെ മൂന്ന്മാസം മുന്‍പാണ് നവീന്‍ കെ മോന്‍ സോഷ്യല്‍ മീഡിയയിലൂടെ മോശം പെരുമാറ്റം ആരംഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തിട്ടും പ്രതി അശ്ലീല സന്ദേശം അയക്കുന്നത് തുടരുകയായിരുന്നു. ‘നവീന്‍സ്’ എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ട് വഴിയായിരുന്നു സന്ദേശം അയച്ചത്. മൂന്ന് മാസത്തിനിടെ നിരവധി ഫേക്ക് അക്കൗണ്ടുകളിലൂടെയും പ്രതി നടിക്ക് സന്ദേശങ്ങള്‍ അയക്കുകയുണ്ടായി.നടി നേരിട്ട് കണ്ടും യുവാവിനെ വിലക്കിയിരുന്നു.വീണ്ടും മോശം പെരുമാറ്റം തുടര്‍ന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ അന്നപൂര്‍ണ്ണേശ്വരി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


