HIGHLIGHTS : Malayali students arrested with LSD
മംഗളൂരു : മാരക മയക്കുമരുന്നായ എല്‍എസ്ഡിയുമായി രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മംഗളുരുവില്‍ അറസ്റ്റില്‍. കോഴിക്കോട് തുറയൂര്‍ സ്വദേശി ആദില്‍ (23), കണ്ണൂര്‍ വിളക്കോട് സ്വദേശി നിഹാല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും മുക്കയി ലെ സ്വകാര്യ സര്‍വകലാശാലയായ ശ്രീനിവാസി ലെ പാരാമെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഇവരില്‍ നിന്ന് 78,000 രൂപ വിലമതിക്കുന്ന 26 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു. മുല്‍ക്കി പൊലീസ് കോപ്പാള പാലത്തിന് സമീപം കാര്‍ തടഞ്ഞാണ് അറസ്റ്റുചെയ്തത്.
കേരള രജിസ്‌ട്രേഷന്‍ കാറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കോ ടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു