
ചെമ്മാട് : പരപ്പനങ്ങാടി റോഡില്‍ കിസാന്‍ കേന്ദ്രത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചെമ്മാട് എക്‌സ്‌ചേഞ്ച് റോഡ് സ്വദേശി സി പി നാസര്‍ (48) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.15 നാണ് അപകടം. തൃക്കുളം സ്‌കൂളിന് സമീപം കിസാന്‍ കേന്ദ്രത്തില്‍ വെച്ചാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ ചെമ്മാട് എക്‌സ്‌ചേഞ്ച് റോഡ് സ്വദേശി നാസറിനെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ ചികിത്സക് വേണ്ടി തിരുരങ്ങാടിയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ട് പോകുകയും ചെയ്തിരിക്കുന്നു. 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കബറടക്കം ഇന്ന്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




