
ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികള്‍ പൊന്നിന്‍ തിരുവോണത്തെ വരവേല്‍ക്കുകയാണ്. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം.
പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും കൂടിച്ചേരലും എല്ലാമായി നിറഞ്ഞ സന്തോഷത്തിന്റെ ഓണമാണ് ഇത്തവണയും. അല്ലലില്ലാതെ, ഐക്യത്തോടെ കഴിഞ്ഞ നാളുകളുടെ നല്ല ഓര്‍മയില്‍, മഹാബലിയെ വരവേല്‍ക്കുന്ന ദിവസത്തില്‍ ഒത്തുചേരലിന്റെ സ്‌നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.
നാടും നഗരവും മറുനാടന്‍ മലയാളികളും ആഘോഷത്തിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്ന് മലയാളികള്‍ ഓണദിനം ആഘോഷിക്കുകയാണ്. അത്തം പത്തിന് പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാന്‍ ഒരാണ്ടത്തേയ്ക്കുള്ള കരുതല്‍ സമ്മാനിച്ച് മടങ്ങുന്ന മുഹൂര്‍ത്തത്തിനായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




