മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി ഹൃദയാഘാതമൂലം റിയാദില്‍ മരിച്ചു. കൊല്ലം പത്തനാപുരം പത്തിരിക്കല്‍ സ്വദേശി എ എ മന്‍സില്‍ സിദ്ദീഖ്(51)

റിയാദ്: മലയാളി ഹൃദയാഘാതമൂലം റിയാദില്‍ മരിച്ചു. കൊല്ലം പത്തനാപുരം പത്തിരിക്കല്‍ സ്വദേശി എ എ മന്‍സില്‍ സിദ്ദീഖ്(51) ആണ് റിയാദ് നസീമിലെ താമസസ്ഥലത്ത് ശനിയാഴ്ച മരിച്ചത്.

ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സിദ്ദീഖ് മുപ്പത് വര്‍ഷമായി സൗദി അറേബ്യയില്‍ പ്രവാസിയാണ്.

പിതാവ്: മുഹമ്മദ് ഹനീഫ. ഉമ്മ: ജമീല ബീവി. ഭാര്യ: ഹംസത്ത് ബീവ. മക്കള്‍: അലീമ(പ്ലസ്ടു വിദ്യാര്‍ത്ഥിനി), ആദില(പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). രണ്ട് സഹോദരിമാരും. അഞ്ച് സഹോദരന്‍മാരുമുണ്ട്.

ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നുവരികയാണ്.