Section

malabari-logo-mobile

കെഎസ്ആര്‍ടി സമരം: സംസ്ഥാനത്ത് വ്യാപകമായി സര്‍വീസ് മുടങ്ങി

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം യാത്രക്കാരെ വലച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം യാത്രക്കാരെ വലച്ചു. പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. പ്രതിപക്ഷാനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

ശബള പരിഷ്‌ക്കരണം നടപ്പിലാക്കിയില്ല, ഡി എ കുടിശ്ശിക നല്‍കിയില്ല, ആയിരം ബസ്സുകള്‍ പുതിയതായി നിരത്തിലിറക്കുമെന്ന് പറഞ്ഞിട്ട് 101 ബസുകള്‍ മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയത്. തുടങ്ങിയവയാണ് സമരക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.

sameeksha-malabarinews

സര്‍വ്വീസുകള്‍ മുടങ്ങുന്ന സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതും ഫലം കണ്ടില്ല. അതെസമയം കെഎസ്ആര്‍ടിസി പ്രതിസന്ധി ഘട്ടത്തിലായതുകൊണ്ട് തൊഴിലാളികളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ ആവശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!