Section

malabari-logo-mobile

യുഎപിഎ അറസ്റ്റ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ മാറ്റി

HIGHLIGHTS : കോഴിക്കോട്: മാവോയിസറ്റ് ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്‍, താഹ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റി.

കോഴിക്കോട്: മാവോയിസറ്റ് ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്‍, താഹ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റി.

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്. യുഎപിഎ സാധ്യത പരിശോധിക്കാന്‍ രണ്ട് ദിവസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

sameeksha-malabarinews

പ്രതികള്‍ വിദ്യാര്‍ത്ഥികളും സിപിഎം പ്രവര്‍ത്തകരമാണെന്ന് പ്രതിഭാഗം വാദിച്ചു. യുഎപിഎ കോടതി തന്നെ നീക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതിന് രണ്ടുദിവസം കൂടി വേണെമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അനുവദിക്കുകയായിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ടില്‍ മാവോയിസ്റ്റ് എന്ന് പറയുന്നുണ്ടെന്ന് കോടതി പറഞ്ഞു.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ചാണ് കോഴിക്കോട് സ്വദേശികളും സിപിഐഎം അംഗങ്ങളുമായ അലന്‍ ഷുഹൈബ്, താഹ എന്നിവരെ അറസ്റ്റ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!