Section

malabari-logo-mobile

ജാതി വെറി തന്നെ : നടന്‍ ബിനീഷ് ബാസ്റ്റിയന് കട്ട സപ്പോര്‍ട്ടുമായി സോഷ്യല്‍ മീഡിയ

HIGHLIGHTS : കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കല്‍കോളേജില്‍ കോളേജ് ഡേക്ക് മുഖ്യാതിഥിയായെത്തിയ സിനിമാ താരം ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച മലയാളസിനമാലോകത്ത് നിലനില്‍ക...

കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കല്‍കോളേജില്‍ കോളേജ് ഡേക്ക് മുഖ്യാതിഥിയായെത്തിയ സിനിമാ താരം ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച മലയാളസിനമാലോകത്ത് നിലനില്‍ക്കുന്ന ജാതിവെറിക്കെതിരെ സോഷ്യല്‍ മീഡിയ. ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്ന സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുന്നത്. ഈ വേദിയില്‍ എത്തി നിലത്ത് കുത്തിയിരുന്ന് ബിനീഷ് തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവം വിവാദമയാതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് നിരവധി പേര്‍ ബിനീഷിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.

മനസ്സില്‍ വംശവെറിയും പേറിജീവിക്കുന്ന രാധാകൃഷണ മേനോനെന്ന അരനാസിക്കെതിരായുള്ള ഈ ഒരറ്റ കുത്തിയിരിപ്പിന്റെയും പ്രതിഷേധത്തിന്റെയും പേരിലാണ് ബിനിഷ് സെബാസ്റ്റ്യനെ ഓര്‍ക്കുക എന്ന് എഴുത്തുകാരനായ വികെ ജോബിഷ് എഴുതുന്നു.

sameeksha-malabarinews

‘ആ ഇരിപ്പ് കണ്ടോ? ഏത് ധാര്‍ഷ്ട്യ നോട്ടത്തിനേയും വക വെക്കാതെയുള്ള സമരമാണ്. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അവഹേളനത്തിലും ഒരു വാക്ക് അസഭ്യം പറയാതെ, ആരേയും കയ്യേറ്റം ചെയ്യാതെ കവിത വായിച്ച് പ്രതിഷേധിച്ച കറയില്ലാത്ത മനുഷ്യനാണ്. ഇന്നിന്റെ യഥാര്‍ത്ഥ നായകനാണ്, നാളെയുടെ പ്രതീക്ഷയാണ്’, സിനിമാതാരവും സംവിധായകനുമായ ആര്യന്‍ കൃഷ്ണ ഫേസ്ബുക്കില്‍ കുറച്ചു.

മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്നു പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ അധിക്ഷേപത്തിനെതിരെ ബിനീഷ് ബാസ്റ്റിന്‍ നടത്തിയ പ്രതിഷേധം ഏറ്റെടുത്തുകൊണ്ടാണ് നടന്‍ വിനയ് ഫോര്‍ട്ട് രംഗത്തെത്തിയത് . ബിനീഷ് വേദിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബിനീഷിന്റെ ഒരു ചിത്രം വിനയ് ഫോര്‍ട്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കവര്‍ ഫോട്ടായാക്കിയിട്ടുണ്ട്.

‘മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണു പ്രശ്നം. ഏതു മതക്കാരനെന്നതല്ല പ്രശ്നം. എങ്ങനെ ജീവിക്കും എന്നതാണു പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്.’ എന്ന വരികളാണ് ആരോ വരച്ച ബിനീഷിന്റെ ചിത്രത്തിനൊപ്പമുള്ളത്. ഇത് വിനയ് ഫോര്‍ട്ട് ഫേസ്ബുക്കില്‍ കവര്‍ ചിത്രമാക്കി ബിനീഷിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

‘ഇക്കഴിഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം നടന്നുതീര്‍ത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതല്‍ജന്മങ്ങള്‍ ഇപ്പോഴും അപരിഷ്‌കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്’, വി.ടി ബല്‍റാം എംഎല്‍എ തന്റെ ഫേസ്ബുക്കില്‍ എഴുതി.

സവര്‍ണ മാടമ്പിത്തരം ചെറുതെങ്കിലും കഴിയുന്ന രീതിയില്‍ പ്രതിരോധിച്ച് യുവ സമൂഹത്തിന് മുമ്പില്‍ തന്റെ അഭിമാനം ഉയര്‍ത്തി ആത്മരോഷം നടത്തിയ ഈ കലാകാരന് ഹൃദയത്തില്‍ നിന്ന് സല്യൂട്ട്’ എന്നാണ് ഒരു കമന്റ്.

കലാഭവന്‍ മണിയേയും ഈ അവസരത്തില്‍ ചിലര്‍ ഓര്‍ത്തു.
പണ്ട് സിനിമാതാരം കലാഭവന്‍ മണിയും പലവേദിയില്‍നിന്നും അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും പിന്നീട് അപമാനിച്ചവര്‍ക്കുമുമ്പില്‍ തലയുയര്‍ത്തിനിന്ന് കഴിവുകൊണ്ട് മണി മറുപടി പറയുകയായിരുന്നെന്നും ചിലര്‍ എഴുതി.

പ്രതികരണം രൂക്ഷമായതോടെ മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ രംഗത്തെത്തി. ‘ ബിനീഷിനുണ്ടായ വിഷമത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ്: . പേരിനൊപ്പം മേനോന്‍ എന്നുണ്ടെന്ന് കരുതി സവര്‍ണനായി മുദ്രകുത്തരുത്. എന്നായിരുന്നു പ്രതികരണം.
മലയാള സിനിമയിലും പൊതുബോധത്തിലും നിലനില്‍ക്കുന്ന സവര്‍ണ്ണ ജാതിബോധത്തിന്റെ തലപൊക്കലുകളെ പുതുതലമുറ എങ്ങിനെ നോക്കിക്കാണുന്നു എന്നതുതന്നെയാണ് സോഷ്യല്‍ മീഡിയയിലെ ഈ ശക്തമായ പ്രതിഷേധങ്ങള്‍ കാണിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!