മലപ്പുറത്ത് സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് , യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മലപ്പുറം : സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗും, യൂത്ത് കോണ്‍ഗ്രസും സംയുക്ത പ്രതിഷേധം നടത്തി. മലപ്പുറത്ത് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗത്തിനെത്തിയ സ്പീക്കര്‍ക്ക് കനത്ത പോലീസ് സംരക്ഷണമാണ് ഒരുക്കിയിരുന്നത്. പ്രവര്‍ത്തകര്‍ കലക്ട്രേറ്റ് ഗേറ്റില്‍ ഉപരോധിച്ച് ശ്രീരാമകൃഷ്ണനെ വഴി തടയാനായിരുന്നു നീക്കം. എന്നാല്‍ സ്പീക്കര്‍ കലക്ട്രേറ്റിന് പിറകു വശത്തുകൂടിയുള്ള ഗേറ്റ് വഴി അകത്ത് കടക്കുകയായിരുന്നു.

പ്രവര്‍ത്തകര്‍ കെ എസ് ആര്‍ ടി സി പരിസരത്തു നിന്നും പ്രകടനം ആരംഭിച്ച് നഗരം ചുറ്റി കലക്ട്രേറ്റ് പടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തി. എന്‍.ഐ.എ. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസില്‍ സ്പീക്കറുടെ പങ്ക് അന്വേഷിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കലക്ട്രേറ്റ് പടിക്കല്‍ നടന്ന പ്രതിഷേധ സമരം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.. ചടങ്ങില്‍ ജിജി മോഹന്‍ അധ്യക്ഷത വഹിച്ചു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് വേണ്ടി സ്പീക്കറുടെ അധ്യക്ഷതിയില്‍ മലപ്പുറം കളക്ടറേറ്റിലാണ് യോഗം നടന്നത്.

Share news
error: Content is protected !!
Scroll to Top