മലപ്പുറത്ത് വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍

മലപ്പുറത്ത് വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ നീലാഞ്ചേരി കാട്ടുപ്പാറ വീട്ടില്‍ മുഹമ്മദ് റാഷിദ്(26)ആണ് പിടിയിലായത്. ഇയാള്‍ താമസിക്കുന്ന പെരിന്തല്‍മണ്ണ മങ്കടയിലെ വാടക വീട്ടിലാണ് കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയത്. വീടിന് പിറകുവശത്തുനിന്ന് ആറ് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഖലാമുദ്ധീന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പ്രതിയെ എന്‍ഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു കേസെടുത്തു.

റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ അഭിലാഷ്.കെ, മുഹമ്മദ് മുസ്തഫ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍ പള്ളത്ത്, കൃഷ്ണന്‍ മരുതാടന്‍, ജിനരാജ്.കെ ,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സലീന എന്നിവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top