ആര്‍.സി.സിയില്‍ രോഗികളോടൊപ്പം വിദേശത്തു നിന്ന് എത്തിയവര്‍ വരരുത്

തിരുവനന്തപുരം: ആര്‍.സി.സിയില്‍ രോഗികളോടൊപ്പം വരുന്നവര്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിദേശ യാത്ര നടത്തുകയോ, വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ആര്‍.സി.സി ഡയറക്ടര്‍ അറിയിച്ചു.

ഇത്തരത്തില്‍ ചിലര്‍ രോഗികളെ അനുഗമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഇത്തരക്കാര്‍ കാന്‍സര്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് രോഗികള്‍ക്ക് അപകടകരമായിരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

Related Articles