Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വൈദ്യുതി മോഷണം കണ്ടെത്തി: നാല് ലക്ഷത്തിലധികം രൂപ പിഴയടക്കണം

HIGHLIGHTS : പരപ്പനങ്ങാടി  പരപ്പനങ്ങാടി ഉള്ളണം എടത്തിരുത്തി കടവ് ഭാഗത്ത് പതിവായി രാത്രികാലങ്ങളില്‍ നടന്നുവന്നിരുന്ന ഗാര്‍ഹിക വൈദ്യതി

പരപ്പനങ്ങാടി  പരപ്പനങ്ങാടി ഉള്ളണം എടത്തിരുത്തി കടവ് ഭാഗത്ത് പതിവായി രാത്രികാലങ്ങളില്‍ നടന്നുവന്നിരുന്ന ഗാര്‍ഹിക വൈദ്യതി മോഷണം കണ്ടെത്തി. മലപ്പുറം ആന്റി പവര്‍ തെഫ്‌ററ് സ്‌ക്വാഡിന്റെയും പരപ്പനങ്ങാടി സെക്ഷന്‍ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രിയില്‍ നടന്ന പരിശോധയിലാണ് അനധികൃതമായി വൈവൈദ്യുതി ഉപയോഗിക്കുന്നത് കണ്ടെത്തിയത്. എടത്തുരിത്ത് കടവ് സ്വദേശി സൈതലവിയുടെ വീട്ടിലാണ് വൈദ്യുതി മോഷണം നടന്നത്.

വൈദ്യുതി വകുപ്പ് നാല് ലക്ഷത്തി പതിനാലായിരം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. പിഴയടക്കാത്ത പക്ഷം മറ്റ് നിയമനടപടികളിലേക്കേ നീങ്ങുമെന്ന് പരപ്പനങ്ങാടി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!