മലപ്പുറം: ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പന നടത്തുന്ന യുവാവും യുവതിയും എകസൈസിന്റെ പിടിയില്‍. കോഴിക്കോട് കൊയിലാണ്ടി ദര്‍ശന വീട്ടില്‍ ശൈലേഷ് (39), ഹൈദരാബാദ് സ്വദേശിനി സമ്രീന്‍ (23) എന്നിവരെയാണ് 55 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍. സജികുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം നഗരസഭയിലെ വട്ടിപ്പറമ്പ് തോണ്ടാലിലെ ക്വാട്ടേഴ്‌സില്‍ നിന്നാണ് ഇവരെ ചെവ്വാഴ്ച രാത്രി പിടികൂടിയത്.
നിരവധി പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. രണ്ട് കിലോഗ്രാമിന്റെ 25 പാക്കറ്റുകളും 100, 200 ഗ്രാമുകളുടെ നിരവധി പാക്കറ്റുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. രണ്ട് കിലോഗ്രാമിന് 25,000 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. സ്‌കൂള്‍ കുട്ടികളെയടക്കം ലക്ഷ്യമിടുന്ന 100, 200 ഗ്രാമുകളുടെ പാക്കറ്റുകള്‍ക്ക് യഥാക്രമം 500, 1000 രൂപയും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




