നവതിയുടെ നിറവില്‍ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍

പരപ്പനങ്ങാടി; ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മുന്‍ കോഴിക്കോട് ജില്ലാകമ്മിറ്റിയംഗമായിരുന്ന മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ കെഎം ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ 90ാം ജന്‍മദിനം സമുചിതമായി ആഘോഷിചിച്ച് പരപ്പനങ്ങാടി പൗരാവലിയും, കുടുംബവും. ഇന്ന് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചുനടന്ന ആഘോഷപരിപാടികള്‍ മുന്‍ വിദ്യഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.

പഠനകാലം മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച അദ്ദേഹം കോഴിക്കോട് നന്‍മണ്ടയില്‍ അധ്യപകനായി ജോലിയില്‍ പ്രവേശിച്ചു. ഇക്കാലത്താണ് അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ജില്ലാകമ്മറ്റിയംഗമായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളിലും സജീവസാനിധ്യമായിരുന്നു. എഴുപതുകളുടെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത് സജീവ രാഷ്ട്രീയം വിട്ടെങ്കിലും, നാട്ടില്‍ പൊതുരംഗത്ത് സജീവമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top