മലപ്പുറം സ്വദേശിയായ യുവ എന്‍ജിനീയര്‍ ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കല്‍പ്പകഞ്ചേരി: യുവ എന്‍ജിനീയര്‍ ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കുറുക്കോള്‍ ഓട്ടുകരപ്പുറത്തെ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (24) ആണ് മരിച്ചത്.

പ്ലാനിംഗ് എഞ്ചിനിയറായിരുന്ന സബീല്‍ റഹ്മാന്‍ ഇന്നലെ കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍ വഴുതിവീണാണ് അപകടം സംഭവിച്ചത്. അവിവാഹിതനാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുവരും.

മാതാവ്: സുബൈദ. സഹോദരങ്ങള്‍: ഗയാസ് (ദുബൈ), ഫാസില ഷെറിന്‍, ജംഷീന.

Related Articles