രാത്രികള്‍ തങ്ങളുടേതുകൂടിയാണ്; മലപ്പുറത്ത് വനിതകളുടെ നൈറ്റ് മാരത്തോണ്‍

മലപ്പുറം: രാത്രികള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റേത് കൂടിയാണ് എന്ന പ്രഖ്യാപനവുമായി മലപ്പുറത്ത് വനിതകളുടെ നൈറ്റ് മാരത്തോണ്‍. വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു മാരത്തോണ്‍ സംഘടിപ്പിച്ചത്.

എസ്.പി ഉമാ ബെഹ്‌റ, ഡിഎംഒ സെക്കീന തുടങ്ങിയവര്‍ മാരത്തോണില്‍ പങ്കെടുത്തു. ഭയരഹിതമായ രാത്രികള്‍ എന്നതായിരുന്നു പരിപാടിയുടെ സന്ദേശം. പരിപാടിയില്‍ പങ്കെടുത്ത പലര്‍ക്കും ഇത് പുതിയ അനുഭവമായിരുന്നു.

കോട്ടക്കല്‍ ആര്യവൈദ്യശാല കാമ്പസില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ അര്‍ദ്ധരാത്രി സ്ത്രീകൂട്ടായ്മയോടെയാണ് സമാപിച്ചത്.

Share news
error: Content is protected !!
Scroll to Top