Section

malabari-logo-mobile

ഓസ്‌ട്രേലിയന്‍ മധുര മത്തന്‍, റോക്ക് മെലണ്‍ എന്നിവയ്ക്ക് ബഹ്‌റൈനില്‍ വിലക്ക്

HIGHLIGHTS : മനാമ: രാജ്യത്തേക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മധുര മത്തന്‍, റോക്ക് മെലണ്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഓസ്‌ട്രേലിയന്‍ റോക്ക...

മനാമ: രാജ്യത്തേക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മധുര മത്തന്‍, റോക്ക് മെലണ്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഓസ്‌ട്രേലിയന്‍ റോക്ക് മെലണില്‍ ലെസ്റ്ററിയ എന്ന ബാക്ട്ടീരിയയുടെ അംശം കണ്ടെത്തിയെന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഈ ബാക്ടീരയ ബാധയെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവയ്ക്ക് ബഹ്‌റൈനില്‍ ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റോക്ക് മെലണില്‍ ബാക്ടീരിയ ബാധയുണ്ടോ എന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്. ഇക്കാര്യത്തില്‍ പൂര്‍ണമായ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി.

sameeksha-malabarinews

പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ വിപണിയില്‍ ഇപ്പോള്‍ റോക്ക് മെലണ്‍ ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!