Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ക്വാറികളിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ പദ്ധതി

HIGHLIGHTS : മലപ്പുറം: ജില്ലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുതിന് അടിയന്തര- ഹ്രസ്വ- ദീര്‍ഘകാല പദ്ധതികളടങ്ങിയ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുതായി ...

മലപ്പുറം: ജില്ലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുതിന് അടിയന്തര- ഹ്രസ്വ- ദീര്‍ഘകാല പദ്ധതികളടങ്ങിയ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ക്വാറികളിലെ ജലം ഉപയോഗപ്പെടുത്തുന്നത് ഉള്‍പ്പെടെ ബദല്‍ ജലസ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കും. പി.വി. അബ്ദുല്‍ വഹാബ് എം.പി.യുടെ സാിധ്യത്തില്‍ കോഴിക്കോെട്ട സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനെജ്‌മെന്റിലെ ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.

ജില്ലയിലെ ക്വാറികളില്‍ കെട്ടിനില്‍ക്കു വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കും. ഇതിന്റെ ഭാഗമായി പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൈലാടി, ഊരകം പഞ്ചായത്തിലെ കിളിനക്കോട്, മലപ്പുറം നഗരസഭയിലെ മേല്‍മുറി എന്നീ മൂന്നു ക്വാറികളിലെ ജലം സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനെജ്‌മെന്റിലെ ശാസ്ത്രജ്ഞര്‍ പ്രാഥമിക പരിശോധന നടത്തി. ആദ്യഘട്ടമായി പൂക്കോട്ടൂരിലെ മൈലാടി ക്വാറിയിലെ ജലം പ്രഷര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യും. ഇതിനുള്ള തുക രാജ്യസഭാംഗമായ പി.വി. അബ്ദുല്‍ വഹാബിന്റെ എം.പി. ഫണ്ടില്‍ നിന്ന് നല്‍കും.
ഭൂഗര്‍ഭജല റീചാര്‍ജിങും മഴവെള്ള സംഭരണവും ശാസ്ത്രീയവും ഫലപ്രദവുമായി നടത്തി ജില്ലയിലെ വരള്‍ച്ചാ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുതിന് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കുെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ വരള്‍ച്ചാ ബാധിതപ്രദേശമായി ജില്ലയെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി., സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനെജ്‌മെന്റിലെ (സി.ഡ’ിയു.ആര്‍.ഡി.എം.) ശാസ്ത്രജ്ഞരായ ഡോ.വി.പി. ദിനേശന്‍ (ജിയോമാറ്റിക്‌സ് ഡിവിഷന്‍ മേധാവി), ഡോ.പി.എസ്. ഹരികുമാര്‍ (വാട്ടര്‍ ക്വാളിറ്റി ഡിവിഷന്‍ മേധാവി), സി.എം. സുശാന്ത് (ഗ്രൗണ്ട് വാട്ടര്‍ ഡിവിഷന്‍ മേധാവി), ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുറഷീദ്, ഡോ.ജെ.ഒ. അരുണ്‍, ജയശങ്കര്‍ പ്രസാദ്, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!