‘വള്ളിക്കുന്ന് ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘമെന്ന് മുസ്ലിംലീഗ്;വ്യാപക പ്രതിഷേധം

പരപ്പനങ്ങാടി: വള്ളിക്കുന്നില്‍ ഞായറാഴ്ച മുസ്ലിംലീഗ് പ്രവര്‍ത്തകനെ ക്രൂരമായി ആക്രമിച്ച സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘമെന്ന് മുസ്ലിംലീഗ്. പരപ്പനങ്ങാടി നഗരസഭ നാല്‍പതാം ഡിവിഷന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വൈ പി ശറഫുദ്ധീനെയടക്കം രണ്ട് പേര്‍ക്ക് നേരെയാണ് മോഷ്ടാവെന്ന് ആരോപിച്ച് ആള്‍കൂട്ടാക്രമണം നടന്നത്. ആക്രമണം നടത്തിയ ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി രംഗത്തെത്തി.

സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഉമ്മര്‍ ഒട്ടുമ്മല്‍, സി അബ്ദുറഹ്മാന്‍കുട്ടി, പി അലി അക്ബര്‍, കടവത്ത് സൈതലവി, നവാസ് ചിറമംഗലം, പി പി ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ആസിഫ് പാട്ടശ്ശേരി, വി എ കബീര്‍ ചെട്ടിപ്പടി, സി പി സുബൈര്‍ മാസ്റ്റര്‍, അസ്‌ക്കര്‍ ഊപ്പാട്ടില്‍, കെ പി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top