Section

malabari-logo-mobile

ട്രെയിന്‍ വൈകിയതിന് തിരൂരില്‍ ലോക്കോ പൈലെറ്റിനെ യാത്രക്കാരന്‍ മര്‍ദിച്ചു

HIGHLIGHTS : തിരൂര്‍: ട്രെയിന്‍ വൈകി ഓടിയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ലോക്കോ പൈലറ്റിനെ ക്രൂരമായി മര്‍ദിച്ചു. ഇതെതുടര്‍ന്ന് റെയില്‍വേ ജീവനക്കാരും ആര്‍പിഎഫും ചേര...

തിരൂര്‍: ട്രെയിന്‍ വൈകി ഓടിയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ലോക്കോ പൈലറ്റിനെ ക്രൂരമായി മര്‍ദിച്ചു. ഇതെതുടര്‍ന്ന് റെയില്‍വേ ജീവനക്കാരും ആര്‍പിഎഫും ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോഴിക്കോട് റെയില്‍വേ പോലീസിന് കൈമാറി.കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചറിലെ ലോക്കോ പൈലറ്റ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പി കെ ഉണ്ണികൃഷ്ണനാണ് മര്‍ദനമേറ്റത്.പാലക്കാട് തെക്കോംപ്പെറ്റ സ്വദേശി ശിവനാഥാണ് പോലീസിന്റെ പിടിയിലായത്.

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് തിരൂരിലെത്തേണ്ട ട്രെയിന്‍ ആറുമണിയോടെയാണ് എത്തിയത്. ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ പലയിടങ്ങളിലും നിര്‍ത്തിയിടേണ്ടിയും വന്നിരുന്നു. തിരൂര്‍ സ്റ്റേഷനിലും കുറച്ചുനേരം ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഈ സമയം അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ക്യാബിനില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയത്താണ് യാത്രക്കാരനായ ശിവനാഥ് ക്യാബിനില്‍ അതിക്രമിച്ച് കയറി ഡോര്‍ അടച്ച് ഉണ്ണികൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചത്. ലോക്കോ പൈലറ്റ് അമല്‍ കൃഷ്ണനും ആര്‍പിഎഫ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മറ്റ് റെയില്‍വേ ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നെങ്കിലും ഉണ്ണികൃഷ്ണന് അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താനൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. പ്രാഥമിക ചികിത്സയിക്ക് ശേഷം ഉണ്ണികൃഷ്ണനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ശിവനാഥിനെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!