Section

malabari-logo-mobile

അക്രമ രാഷ്ട്രീയത്തെ ജനാധിപത്യ മാർഗത്തിൽ എതിർക്കുന്ന സമീപനമാണ് ലീഗിന്റേത്: കെ.പി.എ മജീദ്

HIGHLIGHTS : താനൂർ: കൊലപാതക-അക്രമ രാഷ്ട്രീയത്തെ ജനാധിപത്യ മാർഗത്തിൽ എതിർക്കുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നതെന്ന്  മുസ്ലിം ലീഗ് സംസ്ഥാന ജെനറൽ സെക്രട്ടറി കെ.പി.എ മജ...

താനൂർ: കൊലപാതക-അക്രമ രാഷ്ട്രീയത്തെ ജനാധിപത്യ മാർഗത്തിൽ എതിർക്കുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നതെന്ന്  മുസ്ലിം ലീഗ് സംസ്ഥാന ജെനറൽ സെക്രട്ടറി കെ.പി.എ മജീദ് . ജാതീയമായും മതപരമായും ജനങ്ങളെ വിഭജിച്ചു രാഷ്ട്രീയലാഭമുണ്ടാക്കാനാണ് കേന്ദ്രസര്ക്കാറും ബി.ജെ.പിയും ശ്രമിക്കുന്നത്. വിഷലിപ്തമായ പ്രചാരണം നേട്ടം കൊയ്യാനുള്ള നീക്കമാണിത്. “അക്രമ രാഷ്ട്രര്യത്തിനെതിരെ ജനാധിപത്യ പ്രതിരോധം” എന്ന മുസ്ലിം യൂത്ത് താനൂർ മണ്ഡലം കമ്മിറ്റിയുടെ കാമ്പയിനിന്റെ ഭാഗമായി ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭാഷാസമര, റാസിഖ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് മോര്യ അധ്യക്ഷത വഹിച്ചു. യൂത് ലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഉസ്മാൻ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. പി. ഇസ്മയിൽ പത്താംപാട് റാസിഖ് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി, മുൻ എം.എൽ.എ. അബ്ദുറഹിമാൻ രണ്ടതതാണി, കർഷക സംഗം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്ദീൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം പി.എ. റഷീദ് പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി വി.കെ.എ. ജലീൽ സ്വാഗതവും എൻ. ജാബിർ നന്ദിയും പറഞ്ഞു. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഹരീഷ് മോന് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം കെ.പി.എ മജീദ് വിതരണം ചെയ്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!