താനൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം;9 പേര്‍ക്ക് പരിക്ക്

താനൂര്‍: സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മറ്റ് രണ്ടുപേരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം ഉണ്ടായത്. ഉണ്യാലില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന ഗ്രൗണ്ടിന് കാവല്‍ക്കിടന്ന പ്രവര്‍ത്തകര്‍ക്കുനേരെ അമ്പതോളം വരുന്ന ആളുകള്‍ അക്രമം നടത്തുകയായിരുന്നു. അക്രമം നടത്തിയത് മുസ്ലീംലീഗാണെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞു.

വലിയ കന്മുട്ടാകത്ത് നിസാർ (30), കാക്കന്റെ പുരക്കൽ ഷബീർ (30), ചേക്കാ മടത്ത് ഗഫൂർ (35), ജാറക്കടവത്ത് നൗഷാദ് (32), കുഞ്ഞാറക്കടവത്ത~ ഇസ്മയിൽ (35), വലിയ കന്മുട്ടകത്ത് ഫൈജാസ് (28), പടിഞ്ഞാറേയിൽ ഹർഷാദ് (28) എന്നിവരാണ് മെഡിക്കൽ കോളേജിൽ . ജാഫർ കുഞ്ഞാലകത്ത് (35), ഫൈജാസ് ഫക്ര കടവത്ത് (28), എന്നി പരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിറമരുതൂർ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുന്നു

 

Share news
error: Content is protected !!
Scroll to Top