HIGHLIGHTS : Malappuram Sports Festival: Cycle rally and shootout competition to be held today
മലപ്പുറം:ജനുവരി 24, 25, 26 തീയതികളില്‍ നടക്കുന്ന മലപ്പുറം കായിക മാമാങ്കത്തിന്റെ പ്രചാരണാര്‍ഥം ഇന്ന് (ജനുവരി 23) രാവിലെ ഏഴു മണിക്ക് സൈക്കിള്‍ റാലിയും ഷൂട്ടൗട്ട് മത്സരവും നടക്കും. രാവിലെ 6.45 ന് കോട്ടക്കുന്ന് മഴവീടിനു സമീപമാണ് ഷൂട്ടൗട്ട് മത്സരം നടക്കുക.
നാല്പത്തിയഞ്ച് കായിക ഇനങ്ങളില്‍ ജനുവരി 25, 26 തീയതികളിലായി പെരിന്തല്‍മണ്ണ, മലപ്പുറം എന്നിവിടങ്ങളിലാണ് കായികമത്സരം നടക്കുന്നത്.
ജനുവരി 24 ന് വൈകുന്നേരം നാലുമണിക്ക് മലപ്പുറം ടൗണ്‍ ഹാള്‍ പരിസരം മുതല്‍ കോട്ടപ്പടി സ്റ്റേഡിയം വരെ കായിക റാലി നടക്കും. ജനുവരി 26ന് വൈകീട്ട് നാലിന് പെരിന്തൽമണ്ണയിലാണ് സമാപന റാലി നടക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു