കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

HIGHLIGHTS : Kerala Literature Festival begins today

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം പ്രഭാഷകര്‍ പങ്കെടുക്കും. ‘എം ടി എന്ന അമ്പത്തൊന്നക്ഷരം’ വി ഷയത്തില്‍ സച്ചിദാനന്ദന്‍, എം എം ബഷീര്‍, എ പ്രദീപ് കുമാര്‍, ബീന ഫിലിപ്പ് എന്നിവര്‍ നയിക്കു ന്ന ചര്‍ച്ചയോടെയാണ് ഫെസ്റ്റിവ ലിന് തുടക്കമാകുക.

വൈകിട്ട് ആറിന് എം ടി നഗറില്‍ മുഖ്യമ ന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. എം മുകുന്ദന്‍, നസ റുദ്ദീന്‍ ഷാ, പളനിവേല്‍ ത്യാഗരാ ജന്‍ തുടങ്ങിയവര്‍ ആദ്യദിനം വി വിധ സെഷനുകളിലായി പങ്കെടു ക്കും. രാത്രി ഒമ്പതിന് അതുല്‍ നറുകര നയിക്കുന്ന ‘സോള്‍ ഓഫ് ഫോക്ക്’ സംഗീതവിരുന്നുമുണ്ടാ കും.

sameeksha-malabarinews

ബുക്കര്‍ പ്രൈസ് ജേതാക്ക ളായ ജെന്നി ഏര്‍പെന്‍ബെക്ക്, പോള്‍ ലിഞ്ച്, മൈക്കല്‍ ഹോ ഫാന്‍, ഗൌസ്, സോഫി മക്കി ന്റോഷ്, ജോര്‍ജി ഗൊസ്‌പോഡി നോവ് എന്നിവര്‍ ഫെസ്റ്റിവലിനെ സമ്പുഷ്ടമാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!