HIGHLIGHTS : സ്ത്രീധനത്തിനെതിരായ പോരാട്ടത്തില്‍ സമൂഹ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാക്കാനുള്ള ചാലക ശക്തിയായി യുവാക്കള്‍ മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര...
സ്ത്രീധനത്തിനെതിരായ പോരാട്ടത്തില്‍ സമൂഹ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാക്കാനുള്ള ചാലക ശക്തിയായി യുവാക്കള്‍ മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി. വനിതാ കമ്മീഷന്‍ നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംഘടിപ്പിച്ച ‘സ്ത്രീധനം സാമൂഹിക വിപത്ത്’ അവബോധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മഹിളാമണി.
സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഇതവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കും. എന്നാല്‍, സ്ത്രീധന മരണങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കാമ്പസുകള്‍ കേന്ദ്രീകരിച്ച് സ്ത്രീധന വിരുദ്ധ കാമ്പയിന്‍ ആരംഭിക്കാന്‍ കഴിഞ്ഞ വനിതാ കമ്മീഷന്‍ യോഗം തീരുമാനിച്ചത്. അതിന്റ തുടക്കമാണ് നിലമ്പൂര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്നതെന്നും വി.ആര്‍. മഹിളാമണി പറഞ്ഞു.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. മലപ്പുറം ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രുതി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അരുണ ജയകുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. സഞ്ജയ് കുമാര്‍, കോളജ് വുമണ്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ എം.പി. സമീറ, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഗോപു എസ്. പിള്ള എന്നിവര്‍ സംസാരിച്ചു. സ്ത്രീധനം – സാമൂഹിക വിപത്ത് എന്ന വിഷയത്തില്‍ അഡ്വ. എസ്. സ്വപ്ന ക്ലാസെടുത്തു. വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന സ്വാഗതവും കോളജ് യൂണിയന്‍ ചെയര്‍മാന്‍ കെ. മുഹമ്മദ് ആഷിഖ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു