ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു; കരയ്ക്കുകയറ്റാന്‍ തീവ്രശ്രമം

HIGHLIGHTS : Wild elephant falls into well in Urangattiri; desperate efforts to bring it back to shore

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കാടിറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വാര്‍ഡിലെ വിവിധ ഇടങ്ങളില്‍ കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു സംഭവം. വനംവകുപ്പും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്.

sameeksha-malabarinews

ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതെന്നാണ് നിഗമനം. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറയില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!