യുവാക്കള്‍ ക്ലബുകളുടെ വിപുലമായ ആശയം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കണം-നിയമസഭ സ്‌പീക്കര്‍

sreeramakrishnanമലപ്പുറം: ക്ലബുകളുടെ വിപുലമായ ആശയം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ തയ്യാറാവണമെന്ന്‌ നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. നെഹ്‌റു യുവകേന്ദ്രയുടെ വിവിധ യുവജന അവാര്‍ഡുകള്‍ വിതരണം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സ്‌പീക്കര്‍. ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ പഴയകാല രീതികളില്‍ നിന്നും മാറി രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളായി മാറണം. ക്ലബുകളിലെ വ്യക്തികളുടെ രാഷ്‌ട്രീയ സംവാദങ്ങളും ഇടപ്പെടലുകളും നല്ലതാണെങ്കിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോള്‍ കൂട്ടായ്‌മ ഉണ്ടായിരിക്കണം. നല്ല ഭക്ഷണ പ്രസ്ഥാനം, നല്ലപരിസ്ഥിതി പ്രസ്ഥാനം, ശുദ്ധജലം ഉറപ്പ്‌ വരുത്തുന്ന കൂട്ടായ്‌മകള്‍ എന്നിവയാണ്‌ സമൂഹം ഇപ്പോള്‍ കൂടുതലായി ആവശ്യപ്പെടുന്ന പ്രവര്‍ത്തനങ്ങളെന്നും ഇതിനാവിശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും സ്‌പീക്കര്‍ ആവിശ്യപ്പെട്ടു.

കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ എ. ഷൈനാമോള്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്‌. ജമീല,ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ടി.പി.ഹൈദരലി, നെഹറു യുവകേന്ദ്ര കോഡിനേറ്റര്‍ കെ.കുഞ്ഞിമുഹമ്മദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
ബ്ലോക്ക്‌തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ക്ലബുകള്‍ക്ക്‌ യഥാക്രമം 8000, 4000 രൂപയും പ്രശസ്‌തി പത്രവും സ്‌പീക്കര്‍ വിതരണം ചെയ്‌തു. മലപ്പുറം ബ്ലോക്കില്‍ വിവാ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോട്‌സ്‌ ക്ലബ്‌ ഒന്നാം സ്ഥാനവും പ്യൂമ നാചറല്‍ ക്ലബ്‌ രണ്ടാം സ്ഥാനവും നേടി. മങ്കട – 1. കാളംമ്പാടി റിഫ്‌ളക്ഷന്‍, 2. പെരിന്താറ്റീരി സഹൃദയ.
പെരിന്തല്‍മണ്ണ – 1.പാതായ്‌ക്കര സി.പി.സി യൂത്ത്‌ സ്റ്റാര്‍, 2. ഒറവമ്പുറം ഫെന്‍റ്റാസ്റ്റിക്‌.
കൊണ്ടോട്ടി – 1. കൊണ്ടോട്ടി യൂനൈറ്റഡ്‌ ആര്‍ട്‌സ്‌, 2. വളവട്ടൂര്‍ ഐഡിയല്‍ കള്‍ച്ചറല്‍ അസോസിയേഷന്‍.
വണ്ടൂര്‍ – 1. പള്ളിക്കുന്ന്‌ യുവഭാവന സാംസ്‌കാരിക വേദി, 2. പത്തിരിയാല്‍ യുവക്ലബ്‌.
വേങ്ങര – 1. കോലപ്പുറം നവകേരള സാംസ്‌കാരിക വേദി, 2. അമ്പലമേട്‌ ഫെയ്‌മസ്‌.
നിലമ്പൂര്‍ – 1. കാരക്കോട്‌ ന്യൂ.എം സ്റ്റാര്‍, 2. പാലക്കര ന്യൂസ്റ്റാര്‍.
പെരുമ്പടപ്പ്‌ – 1. എരവാരംകുന്ന്‌ സാംസ്‌കാരിക വേദി, 2. പാവിട്ടപ്പുറം എന്‍.സി.എസ്‌.സി .
തിരൂരങ്ങാടി – 1. സമന്വയ ആലുങ്ങല്‍, 2. കൊടിഞ്ഞി ശില്‌പാ കായിക വേദി.
അരീക്കോട്‌ – 1. തെക്കുമുറി യുവജന വായനശാല, 2. സുഹൃദം സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍.
പൊന്നാനി – 1. നാട്ടുകൂട്ടം, 2. നാട്ടുനന്മ എടപ്പാള്‍.
താനൂര്‍ – 1. യൂത്ത്‌ വിങ്‌ പൊന്‍മുണ്ടം, 2. യങ്‌മെന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍
തിരൂര്‍ – 1. സഡാക്കോ ആര്‍ട്‌സ്‌ ചേനര, 2. പള്ളിപ്പടി വിനേഴ്‌സ്‌.
കുറ്റിപ്പുറം – 1. കാരേക്കാട്‌ വികാസ്‌, 2. ഗ്രീന്‍ പവര്‍ ഭാവപ്പടി.

Related Articles